കോഴിക്കോട് : എടവണ്ണയിൽ യുവതിക്കും സഹോദരനും നേരെ നടന്ന സദാചാര ആക്രമണത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. സി.പി.എം എടവണ്ണ ലോക്കൽ സെക്രട്ടറി ജാഫർ മൂലങ്ങോടൻ, പഞ്ചായത്തംഗം ജസീൽ, ഗഫൂർ തൂവക്കാട് , കരീം മുണ്ടേങ്ങര, മുഹമ്മദലി തൃക്കലങ്ങോട് എന്നിവരാണ് അറസ്റ്റിലായത്. ഓതായി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.ജൂലായ് 13നാണ് കേസിനാസ്പദമായ സംഭവം. എടവണ്ണ ഓതായി സ്വദേശിനി, സഹോദരൻ എന്നിവർക്ക് നേരെ ബസ് സ്റ്റാൻഡിൽ വച്ചാണ് സദാചാര ആക്രമണം ഉണ്ടായത്. വണ്ടൂർ കോ ഓപ്പേററ്റീവ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് പരാതിക്കാരി. സഹോദരൻ പ്ലസ് ടു വിദ്യാർത്ഥിയാണ്. വീട്ടിലേക്ക് പോകുന്നതിന് വേണ്ടി ഇരുവരും എടവണ്ണ ബസ് സ്റ്റാൻഡിൽ എത്തി. ഇതിനിടെ ഒരാൾ വഴിവിട്ട ബന്ധമെന്ന് ആരോപിച്ച് ഇരുവരുടെയും ദൃശ്യങ്ങൾ പകർത്തി. സഹോദരനും കൂട്ടുകാരും ഇത് ചോദ്യം ചെയ്തതോടെ പ്രതികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Trending
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു