
മനാമ: സൗത്ത് കൊറിയയിലെ ചിയോങ്ജു നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇരകളായ റിപ്പബ്ലിക് ഓഫ് കൊറിയയ്ക്കു ബഹ്റൈൻ അനുശോചനം അറിയിച്ചു.വെള്ളപ്പൊക്കം ഡസൻ കണക്കിന് ആളുകളുടെ മരണത്തിനും പരിക്കിനും കാരണമായി.
ഈ വിനാശകരമായ ദുരന്തത്തെത്തുടർന്ന് റിപ്പബ്ലിക് ഓഫ് കൊറിയയോടും അവിടുത്തെ ജനങ്ങളോടും ബഹ്റൈൻ രാജ്യത്തിന്റെ സഹതാപം വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിച്ചു.
