മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം സീസണ് ഒന്നില് വച്ച് പരിചയപ്പെട്ട ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. സോഷ്യല് മീഡിയയില് സജീവമായ പേളി മാണി വ്യക്തിജീവിതത്തിലെ സന്തോഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലേയ്ക്ക് ഒരാള് കൂടി കടന്നുവരുന്നു എന്ന വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. ശ്രീനിഷിനും മകള് നിലയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേളി താന് ഗര്ഭിണിയാണെന്ന വിവരം സോഷ്യല് മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. നില പറയുന്ന ഒരു വാചകമാണ് പേളി ആദ്യം കുറിച്ചിരിക്കുന്നത്. ‘അമ്മേടെ വയറ്റില് കുഞ്ഞുവാവ, ഡാഡിയുടെ വയറ്റില് ദോശ’ എന്നതാണ് ആ വാചകം. ”മനോഹരമായ ഈ വാര്ത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ ഞങ്ങള്ക്ക് സന്തോഷമുണ്ട്. ഞങ്ങള് രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിങ്ങള് ഏവരുടെയും അനുഗ്രഹം വേണം”- താരം കുറിച്ചു. മൂന്ന് മാസം ഗര്ഭിണിയാണ് താനെന്നും ഹാഷ് ടാഗിലൂടെ പേളി അറിയിച്ചിട്ടുണ്ട്.
Trending
- 114 വയസുള്ള മാരത്തോൺ ഓട്ടക്കാരൻ ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരാൾ അറസ്റ്റിൽ, കാറും പിടിച്ചെടുത്തു
- ഉമ്മുൽ ഹസം മേൽപ്പാലത്തിലെ സ്ലോ ലെയ്ൻ 17 മുതൽ അടച്ചിടും
- ബഹ്റൈൻ 242 അനധികൃത വിദേശ തൊഴിലാളികളെ കൂടി നാടുകടത്തി
- സ്കൂള് സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള് ചര്ച്ച ചെയ്യാമെന്ന് വി ശിവന്കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു
- നിമിഷപ്രിയയുടെ വധശിക്ഷ നാളെ: ദയാധനം സ്വീകരിക്കാന് കുടുംബം തയ്യാറായാല് വിജയിച്ചൂ; കാന്തപുരം
- ബഹ്റൈന് റോയല് പോലീസ് അക്കാദമി ബിരുദദാന ചടങ്ങ് നടത്തി
- ബഹ്റൈനില് ബധിരര്ക്ക് നിയമ അവബോധ പരിശീലനം ആരംഭിച്ചു