കോട്ടയം: വൈക്കത്ത് മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. പുനലൂര്‍ സ്വദേശിയായ ബിജു ജോര്‍ജിനെയാണ് ബുധനാഴ്ച രാവിലെ വൈക്കം പെരുഞ്ചില്ല കള്ളുഷാപ്പിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. വയറില്‍ മുറിവേറ്റ് ചോരവാര്‍ന്നനിലയിലായിരുന്നു മൃതദേഹം.ബുധനാഴ്ച രാവിലെ ബിജു ജോര്‍ജ് ഷാപ്പിനകത്തേക്ക് കയറുന്നതിന്റെയും പുറത്തുവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കുത്തേറ്റാണ് വയറില്‍ മുറിവുണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ഷാപ്പില്‍നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഇയാളെ ആരെങ്കിലും കുത്തിപരിക്കേല്പ്പിച്ചതാണോ എന്നാണ് സംശയം.നേരത്തെ വൈക്കത്തെ മത്സ്യമാര്‍ക്കറ്റില്‍ ജോലിചെയ്തിരുന്ന ബിജുവിനെ ഒന്നരമാസം മുന്‍പ് ജോലിയില്‍നിന്ന് പറഞ്ഞുവിട്ടതായാണ് വിവരം. മോഷണത്തിന്റെ പേരിലാണ് ഇയാളെ ജോലിയില്‍നിന്ന് പുറത്താക്കിയതെന്നാണ് പറയുന്നത്. സംഭവത്തില്‍ വൈക്കം എ.എസ്.പി. നകുല്‍രാജ് ദേശ്മുഖിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.