ഓക്ലഹോമ: ഞായറാഴ്ച പുലർച്ചെ ഒക്ലഹോമയിൽ വീശിയ ശക്തമായ കൊടുങ്കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. പോസ്റ്റ് റോഡിനും മിഡ്വെസ്റ്റ് ബൊളിവാർഡിനും ഇടയിലുള്ള ബ്രിട്ടൺ റോഡിൽ കനേഡിയൻ നദിയിൽ നിന്നുള്ള വെള്ളപ്പൊക്കത്തിൽ പാലം ഭാഗികമായി ഒലിച്ചുപോയതായി ഒകെസി ഓഫീസ് ഓഫ് എമർജൻസി മാനേജ്മെന്റ് അറിയിച്ചു. പാലം ഭാഗികമായി ഒലിച്ചുപോയി.
നിലവിൽ റോഡ് അടച്ചിട്ടിരിക്കുകയാണെന്നും കൂടുതൽ വിലയിരുത്തി അറ്റകുറ്റപ്പണികൾ നടത്തുന്നതുവരെ അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ സിറ്റി എഞ്ചിനീയർമാർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പാലം പൂർവസ്ഥിതിയിലാകാൻ എത്ര സമയമെടുക്കുമെന്ന് അറിയില്ല. പാലത്തിന്റെ നിർമാണം എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പ്രദേശത്തുള്ള എല്ലാവരുടെയും സുരക്ഷയാണ് മുൻഗണനയെന്ന് എഞ്ചിനീയർമാർ പറഞ്ഞു.