മനാമ: ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളുടെയും സൽമാനിയ മെഡിക്കൽ കോംപ്ലക്സിന്റെയും (എസ്എംസി) സമയക്രമങ്ങൾ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. നോർത്തേൺ മുഹർറക്, ഹമദ് കാനൂ, യൂസിഫ് എഞ്ചിനീയർ എന്നീ ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും.
ഹമദ് ടൗൺ മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്റർ എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 11:00 വരെ തുറന്നിരിക്കും. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ അവധിക്കാലത്ത് അടയ്ക്കും. ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗം 24 മണിക്കൂറും ലഭ്യമാകും.
സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സന്ദർശന സമയം വൈകുന്നേരം 5 നും 7 നും ഇടയിലായിരിക്കും. തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ സന്ദർശനം, കാർഡിയാക് വാർഡുകൾ, ബേൺ യൂണിറ്റ് എന്നിവ വൈകുന്നേരം 6 മുതൽ 7 വരെ ആയിരിക്കും. ഫാർമസികളുടെ പ്രവർത്തന സമയം, എമർജൻസി ഫാർമസി, ഇൻപേഷ്യന്റ് ഫാർമസി എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും.