തിരുവനന്തപുരം: പള്ളിത്തുറയിൽ വൻ ലഹരി വേട്ടയിൽ നൂറുകിലോ കഞ്ചാവും അരക്കിലോ എം ഡി എം എയും പിടികൂടി. കാറിൽക്കൊണ്ടുവന്ന കഞ്ചാവും വീട്ടിൽ സൂക്ഷിച്ചിരുന്ന എം ഡി എം എയുമാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്തത്. സംഭവത്തിൽ തിരുവനന്തപുരം കഠിനംകുളം സ്വദേശി ജോഷ്വോ, വലിയവേളി സ്വദേശികളായ കാർലോസ്, ഷിബു, അനു എന്നിവരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു.പള്ളിത്തുറയിൽ വീട് വാടകയ്ക്കെടുത്ത് ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണ് പിടിയിലായതെന്ന് എക്സൈസ് വ്യക്തമാക്കി. നൂറ് കിലോ കഞ്ചാവ് കാറിൽ വീട്ടിലെത്തിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥർ വളയുകയായിരുന്നു. പിന്നാലെ കാറിനുള്ളിൽ നടത്തിയ പരിശോധനയിൽ 62 പൊതികളിലായി സൂക്ഷിച്ചിരുന്ന നൂറ് കിലോ കഞ്ചാവ് കണ്ടെടുത്തു. കാറിൽ നിന്ന് രണ്ടുപേരെയും പിടികൂടി. ഇതിന് പിന്നാലെയാണ് ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ പരിശോധന നടത്തിയത്. തുടർന്ന് വീട്ടിൽ നിന്ന് അരക്കിലോ എം ഡി എം എ പിടിച്ചെടുക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
