പാലക്കാട്:പിരായിരി പഞ്ചായത്തില്‍ ബി ജെ പി പിന്തുണയിൽ ഇടതുമുന്നണി പ്രസിഡൻറ് സ്ഥാനാർത്ഥി ജയിച്ചതിൻ്റെ അങ്കലാപ്പിലാണ് സിപിഎം ജില്ല നേതൃത്വം .ബിജെപിയുടെ സഹായത്തോടെ ഭരണം ആവശ്യമില്ലെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുഹറ ബഷീര്‍ തിങ്കളാഴ്ച രാജിവയ്ക്കുമെന്നും സിപിഎംഅറിയിച്ചു.. എന്നാൽ സിപിഎം ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട് പുറത്തു വന്നതായി യുഡിഎഫ് ആരോപിച്ചു.ആകെ 2l അംഗങ്ങളുള്ള പിരായിരി പഞ്ചായത്തിൽ യുഡിഎഫ് 10 ,എല്‍ഡിഎഫ് 8,ബിജെപി 3 എന്നിങ്ങനെയാണ് സീറ്റ് നില. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി സുഹറ മത്സരിച്ചപ്പോള്‍ 11 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായ ലീഗ് അംഗം ഷെറീന ബഷീറിന് 10 വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്ന് വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചുവെന്ന തിരിച്ചറിവിലാണ് ഉടന്‍ രാജിവയ്ക്കാന്‍ എല്‍ഡിഎഫ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബിജെപിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്നതാണ് എല്‍ഡിഎഫിന്റെ നയം. ഇതിനു വിരുദ്ധമായി പ്രാദേശിക തലത്തിൽ ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്ന് ജില്ല നേതൃത്വം പരിശോധിക്കും. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ആദ്യ രണ്ടര വർഷം കോൺഗ്രസിന് പ്രസിഡൻ്റ് സ്ഥാനം എന്നായിരുന്നു ലീഗുമായുണ്ടാക്കിയ ധാരണ. കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ നടന്ന തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.സി പി എം .ബി ജെ പി അവിശുദ്ധ കൂട്ടുകട്ടാണിതെന്ന ആരോപണമാണ് യുഡിഎഫ് ഉയർത്തുന്നത്.
Trending
- ജെൻ സി പ്രക്ഷോഭം രൂക്ഷം, നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു
- കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്ക യുടെ പൊന്നോണം
- ആളിപ്പടർന്ന് ജെൻ സി പ്രക്ഷോഭം: നേപ്പാൾ പ്രധാനമന്ത്രിയുടെ വീട് കത്തിച്ചു, വിമാനത്താവളം അടച്ചു, നിയന്ത്രണം ഏറ്റെടുത്ത് സൈന്യം
- നേപ്പാള്‍ പ്രക്ഷോഭം; നിരവധി മലയാളി വിനോദ സഞ്ചാരികള്‍ കാഠ്മണ്ഡുവിൽ കുടുങ്ങി
- സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ തീപിടിത്തം; സിവിൽ ഡിഫൻസ് സംഘം തീയണച്ചു
- പൊലീസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം താറുമാറാകുന്നു, സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത
- സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചിട്ടും ഒരിഞ്ച് മാറാതെ ജെൻ സി, മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു, ‘പ്രധാനമന്ത്രി രാജി വയ്ക്കും വരെ പിന്നോട്ടില്ല’
- പൊലീസുമായി സഹകരിക്കുമെന്ന് റാപ്പര്‍ വേടൻ; ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി