തൃശ്ശൂർ: പോക്സോ കേസിൽ പ്രതിയെ ശിക്ഷിച്ചു. ചാവക്കാട് മണത്തല സ്വദേശി അലിയെയാണ് കോടതി ശിക്ഷിച്ചത്. 11 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്. അലിക്ക് 7 വർഷം കഠിന തടവും 30000 രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. തൃശ്ശൂരിലെ പോക്സോ കോടതിയുടേതാണ് വിധി. 53 വയസുകാരനാണ് പ്രതി. കടയിൽ സാധനം വാങ്ങാൻ വന്ന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി ലൈംഗികാതിക്രമം നടത്തിയെന്നതായിരുന്നു കേസ്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു