അമ്പലപ്പുഴ: കെ.എസ്.ഇ.ബി. ലൈനില്‍നിന്ന് അനധികൃതമായി വൈദ്യുതിയെടുത്ത് ഗൃഹനാഥനെ കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പാലത്ര വീട്ടില്‍ ശശി(52)യെയാണ് അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ജൂണ്‍ 25-നു രാത്രിയിലായിരുന്നു സംഭവം. അമ്പലപ്പുഴ കരുമാടി ഉഷാഭവനത്തില്‍ സോമന്റെ മകന് അനില്‍കുമാറിനെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. രാത്രി അനില്‍കുമാറിന്റെ വീട്ടിലെത്തിയ പ്രതി, വീട്ടില്‍വെച്ചിരുന്ന ബൈക്കിന്റെ സീറ്റില്‍ ഇരുമ്പുകസേര കിടത്തിവെച്ചു. തുടര്‍ന്ന് അതിലും ബൈക്കിലും വയര്‍ചുറ്റി വീടിനുമുന്‍വശത്തുള്ള വൈദ്യുതിലൈനില്‍ ബന്ധിപ്പിച്ചു. കരുമാടി ജങ്ഷനിലെ ഭാഗ്യക്കുറി വില്‍പ്പനക്കാരനായ അനില്‍കുമാര്‍ രാവിലെ ബൈക്കെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീഴുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ അറിയിച്ച് വൈദ്യുതി വിച്ഛേദിച്ചത്.കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോള്‍ ശത്രുക്കളാരുമില്ലെന്നാണ് അനില്‍കുമാറും അയല്‍പ്പക്കക്കാരും പോലീസിനോടു പറഞ്ഞത്. എന്നാല്‍, അനില്‍കുമാറിന്റെ വീടിനടുത്തുള്ള സ്ഥാപനത്തിലെ സി.സി.ടി.വി.യില്നിന്ന് ലഭിച്ച അവ്യക്തമായ ദൃശ്യം വഴിത്തിരിവായി. ഹെല്‍മെറ്റുവെച്ച് മുണ്ടും ഷര്‍ട്ടും ധരിച്ച ഒരാളെ ദൃശ്യത്തില്‍ കണ്ടു. തുടര്‍ന്ന് അറുപതോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് തൃക്കൊടിത്താനത്തുനിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ഭാര്യയും അനില്‍കുമാറും തമ്മില്‍ അടുപ്പമുണ്ടെന്നു സംശയിച്ചാണ് കുറ്റകൃത്യത്തിനു തയ്യാറായതെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ പോലീസിനോടു പറഞ്ഞു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി