മുബൈ: ഐശ്വര്യറായിയേയും മകൾ ആരാധ്യയെയും കോവിഡ് നെഗറ്റീവ് ആയതിനെത്തുടർന്നു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഭർത്താവ് അഭിഷേക് ബച്ചൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഐശ്വര്യയും ആരാധ്യയും വീട്ടിലേക്ക് പോകുമ്പോൾ, താനും പിതാവ് അമിതാഭ് ബച്ചനും ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫിന്റെ സംരക്ഷണയിലാണെന്ന് അഭിഷേക് സ്ഥിരീകരിച്ചു.
ജൂലൈ 11 നാണ് അമിതാഭിനെയും അഭിഷേക് ബച്ചനെയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. ഐശ്വര്യ, ആരാധ്യ എന്നിവരും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചെങ്കിലും തുടക്കത്തിൽ ഹോം ക്വാറന്റീനിൽ ആയിലായിരുന്നുവെങ്കിലും പിന്നീട് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.