കൊച്ചി: അനാഥർക്കും അഗതികൾക്കും സർക്കാർ സർവീസ് നിയമനങ്ങളിൽ രണ്ടു ശതമാനം സംവരണം നൽകാൻ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സർക്കാരിനു ശുപാർശ നൽകി.അനാഥർക്കുള്ള സംവരണം സംബന്ധിച്ച് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ സംസ്ഥാന സർക്കാരിന്റെ നിലപാടു തേടിയിരുന്നു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി. ശശിധരൻ ചെയർമാനായ കമ്മിഷൻ വിശദമായ പഠനം നടത്തി ജൂൺ 27ന് ശുപാർശ നൽകിയത് .പത്തു വയസിനു മുമ്പ് മാതാപിതാക്കൾ നഷ്ടപ്പെട്ടതു മൂലമോ ഉപേക്ഷിക്കപ്പെട്ടതിനാലോ അനാഥരായവർക്കാവണം സംവരണത്തിന് അർഹത. സർക്കാർ നടത്തുന്നതും സർക്കാരിന്റെ അംഗീകാരമുള്ളതുമായ അനാഥാലയങ്ങളിലുള്ളവർക്ക് സംവരണം ബാധകമാണ്. ഫോസ്റ്റർ കെയറിലുള്ള കുട്ടികൾക്ക് സംവരണം നൽകേണ്ടതില്ല. അനാഥരും അഗതികളുമായവരെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുത്തി സംവരണം നൽകരുത്. ആവശ്യമെങ്കിൽ ഇതിന് നിയമ നിർമ്മാണം നടത്തണം.എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലുള്ള അനാഥർക്ക് അതത് കാറ്റഗറിയിലാണ് സംവരണം നൽകേണ്ടത്. ഏതു കാറ്റഗറിയിലാണെന്ന് അറിയാത്ത അനാഥരെ ജനറൽ കാറ്റഗറിയിൽപ്പെടുത്തണം. പട്ടികജാതി, പട്ടിക വർഗ്ഗ, ഒ.ബി.സി സംവരണ ശതമാനത്തിനുള്ളിൽ നിന്ന് ഇവർക്ക് സംവരണം നൽകുന്ന കാര്യം തീരുമാനിക്കണം.സംവരണം അതിനർഹതയുള്ള അനാഥനാണെന്നു വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാവണം.. ഇത്തരത്തിൽ സർട്ടിഫിക്കറ്റു നൽകാൻ റവന്യൂ ഉദ്യോഗസ്ഥനെ നിയോഗിക്കണം. ശിശുക്ഷേമ സമിതിയുടെ സർട്ടിഫിക്കറ്റിനു പുറമേ റവന്യൂ ഉദ്യോഗസ്ഥൻ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി വസ്തുതകൾ ബോദ്ധ്യപ്പെടണം. അനാഥരായതിനാൽ മാതാപിതാക്കളുടെ തൊഴിൽ, ഭൂമിയിൽ നിന്നുള്ള വരുമാനം തുടങ്ങിയ ഘടകങ്ങളൊന്നും പരിഗണിക്കേണ്ടതില്ല. ആ നിലയ്ക്ക് ക്രീമിലെയർ ബാധകമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Trending
- അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്കൂള്‍ ബിരുദദാന ചടങ്ങ് നടത്തി
- തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട; വിദ്യാര്‍ഥികളെ പിടികൂടി
- ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് ലീല ജഷന്മല് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു
- രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ :
- സാറിലെ വാഹനാപകടം: മരിച്ച ദമ്പതികളുടെ മൂന്നു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
- അൽ മന്നാഇ ഈദ് ഗാഹുകൾ – സ്വാഗത സംഘം രൂപവത്കരിച്ചു
- പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്: തെളിവുകൾ കണ്ടെത്തി
- ലോകസുന്ദരിപ്പട്ടം തായ്ലന്റിന്, കിരീടം ചൂടി ഒപാൽ സുചാത ചുങ്സ്രി