മനാമ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ബഹ്റൈൻ ബീറ്റ്സ്’ മെഗാ മ്യുസിക്കൽ ആന്റ് എൻടെർടൈൻമെന്റ് പരിപാടി ഈമാസം മുപ്പതിന് വൈകുന്നേരം ആറിന് ക്രൗൺപ്ലാസയിൽ നടക്കും. മലയാളികളുടെ മനം കവർന്ന ലെജന്ററി സിംഗർ ഉണ്ണി മേനോനടക്കം മൂന്നു തലമുറകളുടെ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞ ഗായകർ ബഹ്റൈൻ ബീറ്റ്സിൽ അണിനിരക്കും. വൈഷ്ണവ് ഗിരീഷ്, ജാസിം ജമാൽ, ആൻ ആമി, ചിത്ര അരുൺ, എട്ടുവയസ്സുള്ള സംഗീതപ്രതിഭ മേഘ്ന സുമേഷ്, എന്നിവർ വിവിധ രാഷകളിൽ ഗാനങ്ങൾ ആലപിക്കും.പ്രസിദ്ധ കണ്ടംപററി ഡാൻസർ റംസാൻ മുഹമ്മദും സംഘവും ഇലക്ട്രിക് നൃത്തച്ചുവടുകളുമായി വേദി കീഴടക്കും. കിടിലൻ തമാശകളുമായി പൊട്ടിച്ചിരിപ്പിക്കാൻ കൗണ്ടറുകളുടെ തമ്പുരാൻ രമേഷ് പിഷാരടിയും മിമിക്രിയിലെ പുത്തൻ താരോദയം അശ്വന്ത് അനിൽകുമാറുമെത്തും. ഗൃഹസദസ്സുകളുടെ പ്രിയങ്കരിയായ സിനിമ, ടെലിവിഷൻ താരം അശ്വതി ശ്രീകാന്താണ് അവതാരക. ടിക്കറ്റുകൾ 97334619565 എന്ന നമ്പരിൽ വിളിച്ച് ബുക്ക് ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു. വനേസ്സ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയും ടിക്കറ്റുകൾ ലഭ്യമാണ്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു