തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി. കലണ്ടർ പ്രകാരം ഇരുപത്തിയെട്ടിന് മാത്രമായിരുന്നു അവധി. വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് ബക്രീദ്. ഈ സാഹചര്യത്തിൽ ബുധനാഴ്ചത്തെ അവധി വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു പൊതുഭരണ വകുപ്പിന്റെ ശുപാർശ. ഇത് മുഖ്യമന്ത്രിയ്ക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസവും അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നലെയാണ് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചത്. സർക്കാർ നേരത്തെ പ്രഖ്യാപിച്ച 28ലെ അവധിക്ക് പുറമെ ബക്രീദ് ദിനമായ 29നും അവധി പ്രഖ്യാപിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Trending
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച