ബംഗളൂരു: ഭാര്യയുടെ കാമുകന്റെ കഴുത്തറുത്ത് രക്തം കുടിച്ച യുവാവ് അറസ്റ്റിൽ. കർണാടകയിലെ ചിക്കബല്ലപൂരിൽ ഈ മാസം പത്തൊൻപതിനാണ് സംഭവം നടന്നത്. ചിന്താമണി താലൂക്കിലെ മാരേഷ് എന്നയാൾക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വിജയ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.തന്റെ ഭാര്യയുമായി മാരേഷിന് അവിഹിത ബന്ധമുണ്ടെന്ന് പ്രതിയ്ക്ക് സംശയമുണ്ടായിരുന്നു. സംഭവദിവസം പ്രതിയും സുഹൃത്തായ ജോണും മാരേഷിനെ സമീപത്തെ കാട്ടിൽ കൊണ്ടുപോകുകയായിരുന്നു. തുടർന്ന് വിജയ്, മാരേഷിനെ മർദിക്കുകയും കഴുത്ത് മുറിച്ച് രക്തം കുടിക്കുകയും ചെയ്തു.ദൃശ്യങ്ങൾ ജോൺ തന്റെ ഫോണിലെ ക്യാമറയിൽ പകർത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരിക്കേറ്റ മാരേഷ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് പോയി. തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ