മലപ്പുറം: ദുബായില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ജംഷാദി(34)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 27 ലക്ഷം രൂപ വിലമതിക്കുന്ന 466 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ഉള്‍വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്ന് പോലീസ് പറഞ്ഞു.ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് ദുബായില്‍നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ജംഷാദ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 8.20-ഓടെ വിമാനത്താവളത്തിന് പുറത്തെത്തിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രാഥമിക ചോദ്യംചെയ്യലില്‍ സ്വര്‍ണമില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. വസ്ത്രവും ശരീരവും പരിശോധിച്ചതോടെ ഉള്‍വസ്ത്രത്തിന്റെ ഭാരക്കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടു. ഉള്‍വസ്ത്രം തൂക്കിനോക്കിയപ്പോള്‍ 500 ഗ്രാമോളം തൂക്കമുണ്ടായിരുന്നു. തുടര്‍ന്ന് വസ്ത്രം കീറി പരിശോധിച്ചതോടെയാണ് സ്വര്‍ണം തേച്ചുപിടിപ്പിച്ചതായി കണ്ടെത്തിയത്.സ്വര്‍ണം നേര്‍ത്ത പൊടിയാക്കിയശേഷം ലായനി രൂപത്തിലാക്കിയാണ് ഉള്‍വസ്ത്രത്തില്‍ അതിവിദഗ്ധമായി തേച്ചുപിടിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോര്‍ട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു.ഈ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 22-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.
Trending
- നിമിഷപ്രിയ കേസ്: മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്രത്തെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം
- പുതിയ സല്ലാഖ് പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
- കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും
- മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം:പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു;അനാസ്ഥ കാണിച്ചവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി
- ‘നിമിഷപ്രിയയുടെ ക്രൂരത മറച്ച് പാവമായി ചിത്രീകരിക്കുന്നു, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’; കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്
- ബഹ്റൈനിലെ നാഷണൽ ഇൻഫ്ലുവൻസ സെൻ്ററിന് വീണ്ടും മികവിനുള്ള ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ
- അല്‍ ഫത്തേഹ് ഹൈവേ വീതികൂട്ടൽ ആരംഭിച്ചു
- അഹമ്മദാബാദ് വിമാനാപകടം: ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനോ? സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമങ്ങളിൽ റിപ്പോര്‍ട്ട്