കൊച്ചി: വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്തെന്ന കേസിൽ വിശദീകരണവുമായി കൊച്ചിയിലെ ലേക് ഷോർ ആശുപത്രി. വാഹനാപകടത്തിൽ പരിക്കേറ്റെത്തിച്ച ഉടുമ്പൻചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നൽകിയെന്നും നിയമങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. എച്ച് രമേഷ് അറിയിച്ചു. ഇക്കാര്യം കോടതിയെ ബോദ്ധ്യപ്പടുത്തുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.രോഗി ആശുപത്രിയിലെത്തുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കൃഷ്ണമണികൾ വികസിച്ച നിലയിലായിരുന്നു. മസ്തിഷ്കത്തിലെ ക്ഷതം ഗുരുതരമായിരുന്നു. ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനുള്ള എല്ലാം സാദ്ധ്യതയും അടഞ്ഞതോടെയാണ് അവയവദാനത്തിന് ശുപാർശ ചെയ്തതെന്നാണ് ഡോ. എച്ച് രമേഷ് പറയുന്നത്.2009 നവംബർ 29നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബെെക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ എത്തിക്കുന്നത്. പിറ്റേ ദിവസം വിദഗ്ദ്ധ ചികിത്സയ്ക്കായി ലേക് ഷോർ ആശുപത്രിയിലേയ്ക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു.എന്നാൽ സംഭവത്തിൽ ദൂരൂഹത ആരോപിച്ച് കാെല്ലം സ്വദേശിയായ ഡോ. ഗണപതി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദൃഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. പിന്നാലെ എതിർ കക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു. ലേക് ഷോർ ആശുപത്രിയ്ക്കും എട്ട് ഡോക്ടർമാർക്കുമെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി കേസെടുത്തിട്ടുണ്ട്. എന്നാൽ ചികിത്സയിലോ അവയവദാനത്തിലോ പിഴവില്ലെന്നാണ് ആശുപത്രിയുടെ വാദം.
Trending
- ബഹ്റൈൻ എയർഷോ ഇന്ന് മുതൽ
- എം.ടി പത്മയുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു
- ഐസിഐസിഐ ബാങ്കിന്റെ മനാമ നഗരത്തിലെ ശാഖ സീഫിലേക്ക് മാറ്റി
- പ്രിയങ്ക ആരാധനാലയങ്ങളും മതചിഹ്നവും പ്രചാരണത്തിന് ഉപയോഗിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
- ബഹ്റൈൻ നിയമലംഘകരായ 257 വിദേശികളെ നാടുകടത്തി
- യു.ഡി.എഫിൽ ചേർന്ന ഫറോക്ക് നഗരസഭാ കൗൺസിലറെ ചെരിപ്പുമാല അണിയിക്കാൻ ശ്രമം; കയ്യാങ്കളി
- രണ്ടു വരകൾ 40 കവിത സമാഹാരത്തിന്റെ ജി.സി.സി തല പ്രകാശന ഉത്ഘാടനം നിർവഹിച്ചു
- മാസപ്പടി കേസ്; നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ല, രേഖകൾ കെെമാറാനാകില്ലെന്ന് സിഎംആർഎൽ