തിരുവനന്തപുരം: കെടുകാര്യസ്ഥത, ഭീമമായ ശമ്പള വർദ്ധന എന്നിവ കൊണ്ടുണ്ടായ അധികച്ചെലവ് വൈദ്യുതിനിരക്ക് കൂട്ടി നികത്തുന്ന പതിവ് തന്ത്രത്തിന് ഹൈക്കോടതി തടയിട്ടു. യൂണിറ്റിന് 25 മുതൽ 80 പൈസവരെ വർദ്ധിപ്പിച്ച് കെ.എസ്.ഇ.ബി ഈയാഴ്ച ഉത്തരവിറക്കാനിരിക്കെയാണ് താത്കാലിക സ്റ്റേ.വ്യവസായ ഉപഭോക്താക്കളുടെ സംഘടനായ ഹൈടെൻഷൻ,എക്ട്രാ ഹൈടെൻഷൻ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂലായ് 10ന് കേസ് ജസ്റ്റിസ് സി.എസ്. ഡയസ് വീണ്ടും പരിഗണിക്കും വരെ നിരക്ക് കൂട്ടാൻ പാടില്ല.നിരക്ക് കൂട്ടാനുള്ള ബോർഡ് അപേക്ഷയിൽ റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് മേയ് 16ന് പൂർത്തിയായിരുന്നു. നിലവിലെ താരിഫ് കാലാവധി ജൂൺ 30ന് അവസാനിക്കും. ജൂലായ് ഒന്നു മുതൽ വർദ്ധന വരാനിരിക്കെയാണ് കോടതി ഇടപെടൽ.സർക്കാർ അനുമതിയില്ലാതെ 2021ൽ ശമ്പളം കൂട്ടിയതോടെയാണ് കെ.എസ്.ഇ.ബി വൻ കടത്തിലായതെന്ന് സി.എ.ജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വർഷാവർഷം നിരക്ക് കൂട്ടി ജനത്തെപ്പിഴിഞ്ഞാണ് നഷ്ടം നികത്തുന്നത്. മറ്റ് ജീവനക്കാർക്ക് ലഭിക്കുന്നതിനെക്കാൾ വൻ ശമ്പളം നൽകുന്നതിന് ന്യായീകരണമില്ലെന്നും സർക്കാർ ഇടപെടണമെന്നും സി.എ.ജി നിർദ്ദേശിച്ചിരുന്നു.ദിവസം 78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ജനങ്ങൾക്ക് നൽകുന്നത്. ഇതിൽ 15 ദശലക്ഷം യൂണിറ്റാണ് ഉൽപാദനം. ബാക്കി കുറഞ്ഞ നിരക്കിൽ കേന്ദ്രഗ്രിഡിൽ നിന്നും ലാഭകരമായ നിരക്കിൽ ദീർഘകാല കരാറിലൂടെയും ലഭിക്കുന്നു. ഇതിലും കൂടുതൽ വാങ്ങേണ്ടിവന്നാൽ ചെലവ് തൊട്ടടുത്തമാസം സർചാർജ്ജായി ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വൈദ്യുതി വിതരണം വഴി നഷ്ടമില്ല. ശമ്പള വർദ്ധനയ്ക്കൊപ്പം പെൻഷൻ ഫണ്ട് കൈകാര്യം ചെയ്തതിലെ പിടിപ്പുകേടും നഷ്ടം വരുത്തിവച്ചു
Trending
- കോന്നി പാറമട അപകടം; 10 ദിവസമായിട്ടും തുടർനടപടിയെടുക്കാതെ പൊലീസ്
- വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം, തേവലക്കര സ്കൂൾ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
- കണ്ണീരുണങ്ങാതെ മിഥുന്റെ വീട്; ആശ്വാസവാക്കുകളുമായി മന്ത്രിമാർ ഉൾപ്പെടെയുള്ളവർ; 5 ലക്ഷം രൂപ സഹായധനം കൈമാറി
- ആറു പേർക്ക് പുതുജീവൻ നൽകിബിജിലാൽ യാത്രയായി
- ശബ്ദത്തേക്കാൾ എട്ട് മടങ്ങ് വേഗത; അത്യാധുനിക ഹൈപ്പർസോണിക് ക്രൂയിസ് മിസൈല്‍ വികസിപ്പിച്ച് ഇന്ത്യ
- ബഹ്റൈനില്‍ ഈ വാരാന്ത്യത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ കാറ്റിന് സാധ്യത
- ഗള്‍ഫ് എയര്‍ 18 ബോയിംഗ് 787 ഡ്രീംലൈനറുകള്‍ വാങ്ങുന്നു; കരാര്‍ ഒപ്പുവെച്ചു
- 3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം, വടക്കൻ കേരളത്തിൽ പെരുമഴ