മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ ബീച്ച് സൈഡ് റെസ്റ്റോറന്റിൽ അൽ-ഷബാബ് ഭീകരർ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രശസ്തമായ പേൾ റെസ്റ്റോറന്റിൽ കൊല്ലപ്പെട്ടവരിൽ ആറ് സാധാരണക്കാരും മൂന്ന് സൈനികരും ഉൾപ്പെടുന്നുവെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷാ സേന 84 സിവിലിയന്മാരെ രക്ഷിച്ചതായും ആക്രമണകാരികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
വെള്ളിയാഴ്ച രാത്രി ആരംഭിച്ച ആക്രമണത്തിന്റെ ഉത്തരവാദിത്തം അൽ-ഖ്വയ്ദയുടെ കിഴക്കൻ ആഫ്രിക്കൻ അഫിലിയേറ്റ് അൽ-ഷബാബ് ഏറ്റെടുത്തു. പേൾബീച്ച് ഹോട്ടലിലേക്ക് ഏഴു ഭീകരരെത്തി ആളുകളെ ബന്ദികളാക്കുകയായിരുന്നു. തുടർന്ന് സൈന്യവും ഭീകരരും തമ്മിൽ ഏറ്റമുട്ടി. ഭീകരരെ വധിച്ച സൈന്യം 84 പേരെ മോചിപ്പിച്ചു.