ടെൽ അവീവ്: ഈജിപ്ഷ്യൻ അതിർത്തിക്ക് സമീപമുണ്ടായ വെടിവയ്പിൽ മൂന്ന് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ ഇസ്രയേലിനും ഈജിപ്റ്റിനും ഇടയിലുള്ള നിത്സാന / അൽ – അജ്വ ബോർഡർ ക്രോസിംഗിലായിരുന്നു സംഭവം. ഈജിപ്ഷ്യൻ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ചയാൾ അതിർത്തി കടന്ന് ഇസ്രയേൽ സൈന്യത്തിന്റെ പോസ്റ്റിന് നേരെ വെടിവയ്ക്കുകയായിരുന്നു. ഇയാളെ വെടിവച്ച് കൊന്നതായി ഇസ്രയേൽ അറിയിച്ചു. സംഭവത്തിൽ ഈജിപ്ഷ്യൻ സൈന്യവുമായി ചേർന്ന് അന്വേഷണം ആരംഭിച്ചതായി ഇസ്രയേൽ അറിയിച്ചു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു