മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസിആർഎഫ്”) 130 ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. ഇത് ഒരു പരമ്പരയിലെ മൂന്നാമത്തെ പ്രോഗ്രാം ആണ്. മനാമയിലെ അൽഗാന കമ്പനിയുടെ ബെൽഹാമാർ വർക്ക് സൈറ്റ് വെച്ചാണ് ഭക്ഷണ വിതരണം നടന്നത്. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തിട്ടുണ്ട്.
നൂറ്റി അൻപതോളം ആൻറി ബാക്ടീരിയൽ സോപ്പുകളും, പുനരുപയോഗിക്കാവുന്ന ഫേസ് മാസ്കുകളും കൂടാതെ ഫ്ലയേഴ്സും ഹമദ് ടൗൺ ഏരിയയിൽ വിതരണം ചെയ്തു. ഇതോടൊപ്പം തന്നെ എസ് ടി സി കമ്പനി സ്പോൺസർ ചെയ്ത സൗജന്യ പ്രീപെയ്ഡ് സിം കാർഡുകളും എല്ലാ തൊഴിലാളികൾക്കും വിതരണം ചെയ്തു.
ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്.വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ ഓഗസ്റ്റ് അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ ഐസിആർഎഫ് ഉദ്ദേശിക്കുന്നു.
ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, വളന്റീയേഴ്സ് ശിവകുമാർ, ക്ലിഫോർഡ് കൊറിയ , സുനിൽ കുമാർ, മുരളീകൃഷ്ണൻ, നാസ്സർ മഞ്ചേരി, പവിത്രൻ നീലേശ്വരം എന്നിവർ പങ്കെടുത്തു.