ഇടുക്കി: ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കുമളിക്ക് സമീപത്തുവരെ എത്തി. ആകാശദൂരം അനുസരിച്ച് അരിക്കൊമ്പൻ കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് റിപ്പോർട്ട്.ആനയുടെ ജി പി എസ് കോളറിൽ നിന്നുള്ള വിവരങ്ങൾ വനംവകുപ്പ് അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്ത് അരിക്കൊമ്പൻ കഴിഞ്ഞ ദിവസം എത്തിയിരുന്നു.കടുത്ത ഭീതി വിതച്ചശേഷം ആറു ദിവസം മുൻപാണ് അരിക്കൊമ്പൻ തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് തമിഴ്നാട്ടിലെ മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് നിരോധനം ഏർപ്പെടുത്തിയിരുന്നു. അത് ഇപ്പോഴും തുടരുകയാണ്. ഇവിടെ ഒരു വീടിനുനേരെ ആന ആക്രമണം നടത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഞായറാഴ്ച വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് അരിക്കൊമ്പൻ തകർത്തിരുന്നു. ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കടന്നെങ്കിലും തങ്ങളുടെ വനമേഖലയിൽ തമിഴ്നാട് ഇപ്പോഴും ശക്തമായ നിരീക്ഷണം തുടരുകയാണ്. നിരീക്ഷണത്തിനായി നിയോഗിച്ചിരുന്ന സംഘത്തോട് അവിടത്തന്നെ തുടരാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആന മടങ്ങിവരാനുള്ള സാദ്ധ്യത പരിഗണിച്ചാണ് ഇത്.
Trending
- ഇസ്രയേൽ ആക്രമണം; ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ അമീർ, ദോഹയിൽ അറബ് – ഇസ്ലാമിക് ഉച്ചകോടി തുടങ്ങി
- പൊലീസ് അതിക്രമങ്ങളിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ഇടത് മുന്നണി യോഗത്തിൽ വിശദീകരണം
- സി.പി.ഐ.എസ്.പിക്ക് ലുലു ഗ്രൂപ്പിൻ്റെ ധനസഹായ
- അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൻ്റെ മൂന്നു കേന്ദ്രങ്ങൾക്ക് വീണ്ടും എൻ.എച്ച്.ആർ.എ. അംഗീകാരം
- വിദ്യാർത്ഥികൾക്കായി കാപ്പിറ്റൽ ഗവർണറേറ്റ് ഗതാഗത സുരക്ഷാ ബോധവൽക്കരണം നടത്തി
- ജയഷിന്റെ ഫോണിലെ രഹസ്യഫോൾഡറിൽ കൂടുതൽ ദൃശ്യങ്ങൾ; 2 പേർ കൂടി ഇരകളായെന്ന സംശയത്തിൽ പൊലീസ്, നീങ്ങാതെ ദുരൂഹത
- ’സ്ഥലം മാറ്റി ഓമനിക്കുകയല്ല, പിരിച്ചുവിടണം’; കെഎസ്യു പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ച് കോടതിയിലെത്തിച്ച സിഐക്കെതിരെ ഷാഫി പറമ്പിൽ
- മൗനം വെടിഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍; ‘താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്’, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം