കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപം നല്‍കിയിരിക്കുന്ന നവചൈതന്യ വികലാംഗ ഫെഡറേഷന്റെ മീറ്റിംഗ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ഫെഡറേഷന് മീറ്റിംഗിന്റെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. നവചൈതന്യ വികലാംഗ ഫെഡറേഷന് പ്രസിഡന്റ് തോമസ് കൊറ്റോടം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സിബിആര്‍ കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ മീറ്റിംഗിന് നേതൃത്വം നല്കി. ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആസുത്രണവും ഫെഡറേഷന് രജിസ്ട്രേഷന് പുതുക്കുന്നതിനുള്ള ക്രമീകരണങ്ങളും മീറ്റിംഗിനോട് അനുബന്ധിച്ച് നടത്തപ്പെട്ടു.
ഫാ. സുനില്‍ പെരുമാനൂര്‍
എക്സിക്യൂട്ട് ഡയറക്ടര്‍
ഫോണ്‍: 9495538063