ഹരിപ്പാട് നിവാസികളുട കൂട്ടായ്മയായ ഹരിഗീതപുരം ബഹറിന്റെ വിഷു ഈസ്റ്റെർ ഈദ് ആഘോഷങ്ങൾ മെയ് അഞ്ചിന് അഥല്യ ബാംഗ് സങ് തായ് റെസ്റ്ററെന്റ് ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. മുഖ്യ അതിഥി യായ പ്രശസ്ത ചലച്ചിത്ര താരം രമ്യാ സുരേഷിനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ പ്രസിഡന്റ് മധുസൂദനൻ നായർ, ജനറൽ സെക്രട്ടറി സനൽ കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാ വിഭാഗം പ്രവർത്തകർ എന്നിവർ ചേർന്ന് സ്വീകരിച്ചു.