ന്യൂഡൽഹി: വിവാദ സിനിമയായ ദി കേരള സ്റ്റോറിയുടെ പ്രദർശനത്തിനെതിരെ അഭിഭാഷകൻ സുപ്രീം കോടതിയിൽ. സിനിമ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് അഭിഭാഷകനായ നിസാം പാഷയാണ് സുപ്രീം കോടതിയിലെത്തിയത്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് ബി വി നാഗരത്ന എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന് മുൻപാകെയാണ് അഭിഭാഷകൻ വിഷയം ഉന്നയിച്ചത്.വിദ്വേഷ പ്രസംഗക്കേസിൽ പ്രത്യേക അപേക്ഷ ഫയൽ ചെയ്ത് വിഷയം സുപ്രീം കോടതിയിൽ കൊണ്ടുവരാനായിരുന്നു നിസാം പാഷ ശ്രമിച്ചത്. എന്നാൽ മറ്റൊരു കേസിലെ അപേക്ഷയായി കേരള സ്റ്റോറി പരിഗണിക്കാൻ ബെഞ്ച് വിസമ്മതിച്ചു. സെൻസർ ബോർഡിന്റെ അനുമതിയോടെയാണ് സിനിമ പ്രദർശനത്തിനെത്തുന്നതെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് കെ എം ജോസഫ് ചൂണ്ടിക്കാട്ടി. പരാതിക്കാരന് ഹൈക്കോടതിയെയോ ഉത്തരവാദിത്തപ്പെട്ട മറ്റ് സംവിധാനങ്ങളെയോ സമീപിച്ചുകൂടെയന്നും കോടതി ചോദിച്ചു. പരാതിക്കാരന് നേരിട്ട് ഈ വിഷയത്തിൽ സുപ്രീം കോടതിയിയെ എങ്ങനെ സമീപിക്കാൻ കഴിയുമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന ആരാഞ്ഞു.അതേസമയം, കേരള സ്റ്റോറി സിനിമയുടെ ട്രെയിലറിന്റെ ട്രാൻസ്ക്രിപ്റ്റ് സുപ്രീം കോടതി പരിശോധിക്കണമെന്ന് മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ആവശ്യപ്പെട്ടു. ഇതിനോടകം 16 ദശലക്ഷം പേരാണ് ട്രെയിലർ കണ്ടത്. ചിത്രത്തിന്റെ റിലീസിനെതിരെ ഉടൻ തന്നെ വിശദമായി ഹർജി ഫയൽ ചെയ്യുമെന്നും കപിൽ സിബൽ കോടതിയെ അറിയിച്ചു. നാളെ ചീഫ് ജസ്റ്റിസിന് മുൻപാകെ വിഷയം ഉന്നയിച്ചാലും അതിൽ തീരുമാനം ഉണ്ടാകുന്നതിന് മുൻപ് ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കുമെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു

