സമൂഹത്തിലെ ഏതൊരു കാര്യത്തിലും തന്റെ അഭിപ്രായങ്ങളും വിമർശനങ്ങളും മുഖം നോക്കാതെ തുറന്നു പറയുന്ന നടനാണ് ഹരീഷ് പേരടി. പേരടിയുടെ വാക്കുകൾ പലപ്പോളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കാറുമുണ്ട്.
കേരളത്തിലെ ജനങ്ങളെ കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് ഈ നാട്ടിലെ ജനതയുടെ വേഗതയെ പരിഗണിച്ച നരേന്ദ്ര മോദിയ്ക്ക് ആശംസകൾ എന്നാണ് ഹരീഷ് പേരടിയുടെ വാക്കുകൾ. ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ലെന്നും എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാമെന്നും താരം കുറിക്കുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം
ടിക്കറ്റുകൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല…കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരില്‍ ജനിക്കാനിരിക്കുന്ന കുട്ടികളെ പോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ..ഒരു പാട് പരിമിതിക്കുള്ളില്‍ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ…നിറയെ ഉമ്മകള്‍…
എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം…ഞങ്ങള്‍ക്ക് ഇനിയും സ്പീഡ് വേണം…25 ന് വരുമ്പോള്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കേള്‍ക്കാനായി കേരളം കാത്തിരിക്കുന്നു…എത്ര കുരുക്കള്‍ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും…എന്റെ പേര്..ഹരീഷ് പേരടി.