കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിൽ പ്രതികൾക്ക് വ്യക്തമായ രാജ്യദ്രോഹ ലക്ഷ്യമുണ്ടായിരുന്നുവെന്നും, രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത തകർക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് എൻ.ഐ.എ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്വര്‍ണക്കടത്തിലെ സ്വർണ്ണ കള്ളക്കടത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് സ്വപ്ന സുരേഷ് മൊഴി നൽകി. സ്വപ്നയുടെ പക്കല്‍ നിന്നും 6 ഫോണുകളും രണ്ട് ലാപ്ടോപ്പുകളും പിടിച്ചെടുത്തു. ഫോണിൽ നിന്നും നിർണ്ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിനും ലഭിച്ചത്. പ്രതികള്‍ ആശയവിനിമയം നടത്തിയത് ടെലിഗ്രാം ആപ്പ് വഴിയെന്ന് എന്‍ഐഎ. പിടിയിലാകുന്നതിന് മുമ്പ് പ്രതികള്‍ ടെലിഗ്രാം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു. സിഡാക്കിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ നീക്കം ചെയ്ത സന്ദേശങ്ങള്‍ കണ്ടെടുത്തതായും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുഖ്യ കണ്ണി കെ ടി റമീസാണെന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. റമീസിന് വിദേശത്ത് അടക്കം നിരവധി കള്ളക്കടത്ത് റാക്കറ്റുകളുമായി ബന്ധമുണ്ട്.
Trending
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ

