മനാമ: തൊഴിൽകാര്യ സാമൂഹിക വികസന മന്ത്രാലയം ബഹ്റൈൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് “ആരോഗ്യകരമായതും സുരക്ഷിതവുമായ വേനൽക്കാലം – 2020” എന്ന ബോധവൽക്കരണ ശില്പശാല നടത്തുന്നു. ജൂലൈ 23 ന് വൈകിട്ട് 5 മണി മുതൽ 7.30 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തൊഴിൽകാര്യ സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി അഹമ്മദ് അൽ ഹൈകുവിന്റെ രക്ഷാധികാരത്തിലാണ് പരിപാടി നടക്കുന്നത്.
സെബാർകോ, അൽ ഘാന ക്യാമ്പുകളിലെ തൊഴിലാളികൾ സൂം മീറ്റിംഗിൽ പങ്കെടുക്കും. തൊഴിൽ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ തൊഴിലാളികളെ അഭിസംബോധന ചെയ്യും. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് / കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് ചീഫ് റസിഡന്റ്, ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗം ഡോ. പി. വി. ചെറിയൻ മുഖ്യ പ്രഭാഷകനാകും. തുടർന്ന് റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ഡോ: വെങ്കട്ട് റെഡ്ഡി സമ്മർ ഡിസീസസ്, കോവിഡ് 19 മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ചോദ്യോത്തര സെഷൻ സംഘടിപ്പിക്കും.
പങ്കെടുക്കുന്ന ക്യാമ്പുകളിലെ തൊഴിലാളികൾക്ക് വൈദ്യപരിശോധന നടത്തും. പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനങ്ങളും വിതരണം ചെയ്യും. സൂം ലിങ്ക് വഴി ഈ വിവരദായക പരിപാടിയിൽ പങ്കെടുക്കാം. സൂം ലിങ്ക് ഉടൻ കൈമാറും.
വീഡിയോ വാർത്തകൾക്ക് സ്റ്റാർവിഷൻന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂക