കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി ഫൈസൽ ഫരീദ് മലയാള സിനിമയ്ക്കും പണംമുടക്കി. മലയാളത്തിൽ തന്നെ നാല് സിനിമകൾക്കാണ് ഫൈസൽ ഫരീദ് പണം മുടക്കിയത്. അന്യഭാഷാ സിനിമയുടെ കേരളത്തിലെ റിലീസിനും പണം മുടക്കിയിരുന്നു. മലയാളത്തിലെ ഒരു മുതിർന്ന സംവിധായകനും നിർമ്മാതാവിനും വേണ്ടിയാണ് പണം മുടക്കിയതെന്നാണ് കണ്ടെത്തൽ. ഫൈസൽ പണം മുടക്കിയ സിനിമയുടെ വിവരങ്ങൾ എൻഐഎയ്ക്കും കസ്റ്റംസിനും ലഭിച്ചിട്ടുണ്ട്. ഫൈസലിനെ വിശദമായി ചോദ്യം ചെയ്യുന്നതോടുകൂടി സിനിമ മേഖലയിലെ കൂടുതൽ പേരിലേയ്ക്ക് അന്വേഷണം നീങ്ങും. ന്യൂ ജനറേഷൻ സംവിധായകൻ ഉൾപ്പെടെയുള്ള ചിത്രത്തിനായാണ് ഫൈസൽ അരുൺ ബാലചന്ദ്രന് പണം നൽകിയത്.
Trending
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
