ചെന്നൈ: വഴക്കിനെത്തുടർന്ന് ഭാര്യ സ്വന്തം വീട്ടിൽ പോയതിന്റെ പേരിൽ ട്രാൻസ്ഫോർമറിൽ കയറി വൈദ്യുതി വയറിൽ കടിച്ച യുവാവ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ.തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം.ചിന്നമംഗോട് സ്വദേശി ധർമ്മദുരൈയ് (33) ആണ് ട്രാൻസ്ഫോർമറിൽ കയറിയത്.
വഴക്കിനെത്തുടർന്ന് ഭാര്യ റെഡ്ഡിപാളയത്തെ വീട്ടിലേയ്ക്ക് പോയതിൽ ധർമ്മദുരൈയ് അസ്വസ്ഥനായിരുന്നു.ഭാര്യയെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഭാര്യാ സഹോദരന്മാർക്കെതിരെ പരാതി നൽകാൻ ഇയാൾ പലതവണ ആറമ്പാക്കം പൊലീസിനെ സമീപിച്ചു.ഇന്നലെയും ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും മദ്യപിച്ച നിലയിലായിരുന്നതിനാൽ കാത്തിരിപ്പ് മുറിയിൽ ഇരിക്കൻ പൊലീസ് ആവശ്യപ്പെട്ടു.ഇതേത്തുടർന്ന് ധർമ്മദുരൈയ് പൊലീസ് സ്റ്റേഷന് എതിർവശത്തുണ്ടായിരുന്ന ട്രാൻസ്ഫോർമറിൽ കയറുകയായിരുന്നു.താഴെയിറങ്ങാൻ പൊലീസും സമീപവാസികളും നിരന്തരം ആവശ്യപ്പെടുന്നതിനിടെ ധർമ്മദുരൈയ് ട്രാൻസ്ഫോർമറിലെ വൈദ്യുതി വയറിൽ കടിച്ചു.തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Trending
- ബിഡികെ ബഹ്റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു
- ഖത്തറിൽ അന്തരിച്ച മുതിർന്ന പ്രവാസി ഹൈദർ ഹാജിക്ക് ഖത്തറിലെ എം.ഇ.എസ് സ്കൂളിൽ വിവിധ സംഘടനകളുടെ അനുശോചനം
- വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് കെ.എസ്.സി.എ
- ബെയ്റൂത്തിന് ബഹ്റൈന്‍ സ്ഥിരം നയതന്ത്ര കാര്യാലയം സ്ഥാപിക്കും
- സമൂഹമാധ്യമത്തില്‍ പൊതു ധാര്‍മികത ലംഘിച്ചു; ബഹ്റൈനില്‍ രണ്ടുപേര്‍ക്ക് തടവ്
- ബഹ്റൈനില്‍ മാധ്യമ മേഖലയില്‍ വനിതാ കമ്മിറ്റി വരുന്നു
- വിസ നിയമ ലംഘനം: യു എ ഇയിൽ 32,000 പ്രവാസികൾ പിടിയിലായി
- ‘സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’; മുദ്രാവാക്യം മുഴക്കി വിനായകൻ, അന്ത്യാഭിവാദ്യം അർപ്പിച്ച് കൂട്ടായ്മ