കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ കേസില്‍ അക്രമിയെന്ന് കരുതുന്ന ആളെ മുഖ്യസാക്ഷി റാഷിഖ് തിരിച്ചറിഞ്ഞുവെന്ന് വിവരം. പ്രതിയുടെ ഫോട്ടോ റാഷിഖിനെ പോലീസ് കാണിച്ചിരുന്നു സമൂഹമാധ്യമ അക്കൗണ്ടിലെ ഫോട്ടോയും കാണിച്ചതോടെയാണ് ട്രെയിനില്‍ കണ്ട ആളാണ് ഫോട്ടോയിലുള്ളതെന്ന് റാഷിഖ് തിരിച്ചറിഞ്ഞത് എന്നാണ് പുറത്തുവരുന്ന വിവരം അക്രമി ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയാണെന്ന് സൂചന ലഭിച്ചതോടെ കഴിഞ്ഞ ദിവസം തന്നെ റെയില്‍വേ പോലീസ് വിമാനമാര്‍ഗം നോയിഡയിലെത്തിയിരുന്നു പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയിലുണ്ടെന്ന് വിവരമുണ്ടെങ്കിലും ഇക്കാര്യം അന്വേഷണ സംഘം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
Trending
- ജറുസലേമിന് സമീപം ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- നേപ്പാളിൽ ‘ജെൻ സി’ കലാപം പടരുന്നു, 19 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെച്ചു
- കുൽഗാം ഏറ്റുമുട്ടൽ: 2 സൈനികർക്ക് വീരമൃത്യു, 2 തീവ്രവാദികൾ കൊല്ലപ്പെട്ടു
- ബീഹാർ വോട്ടർപട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശവുമായി സുപ്രീം കോടതി, ‘ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണം’
- ‘എല്ലാം ആസൂത്രിതം, വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ’; ആരോപണങ്ങളിൽ പ്രതികരണവുമായി ഡിവൈഎസ്പി മധുബാബു
- മനുഷ്യക്കടത്ത്: ബഹ്റൈനില്‍ ഏഷ്യക്കാരിയുടെ വിചാരണ നാളെ തുടങ്ങും
- മൂലധനത്തിന്റെ ഭാവി: ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ സെമിനാര്‍ നടത്തി
- ബഹ്റൈനില്‍ തീവ്രവാദം തടയാന്‍ കമ്മിറ്റി രൂപീകരിച്ചു