മനാമ: ഈ മാസം 20 ന് രാവിലെ 7. 30ന് ബഹറൈനിൽ നിന്നും പുറപ്പെട്ടു കോഴിക്കോട്ടേക്ക് എത്തിച്ചേരുന്ന കണ്ണൂർ മാട്ടൂൽ അസോസിയേഷൻ റിയ ട്രാവൽസുമായി ചേർന്ന് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിന്റെ ആദ്യ ടിക്കറ്റ് സിറാജ് മാട്ടൂലിനു നൽകി പ്രമുഖ സാമൂഹിക പ്രവർത്തകനും കണ്ണൂർ എക്സ്പാറ്റ്സ് ബഹ്റൈൻ പ്രസിഡണ്ടുമായ നജീബ് കടലായി ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ നൂറുദ്ദീൻ മാട്ടൂൽ അധ്യക്ഷത വഹിച്ച
ചടങ്ങിൽ റിയ ട്രാവൽസ് എം. ഡി. അഷറഫ് കാക്കണ്ടി, റഹൂഫ് മാട്ടൂൽ, അബ്ദുറഹ്മാൻ മാട്ടൂൽ, എന്നിവർ സംബന്ധിച്ചു.
രണ്ടു കുട്ടികളടക്കം 171 യാത്രക്കാർ അടങ്ങുന്ന വിമാനം ഉച്ചയ്ക്ക് 2. 30 ന് കോഴിക്കോട് ഇറങ്ങുന്നതായിരിക്കും.
സെക്രട്ടറി സിയ ഉൽ ഹഖ് സ്വാഗതവും നാസർ മാട്ടൂൽ നന്ദിയും പറഞ്ഞു
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു