ട്വിറ്റർ സിഇഒ എലോൺ മസ്ക് മൈക്രോബ്ലോഗിംഗ് സൈറ്റിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിയായി മാറി. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെ പിന്തള്ളിയാണ് മസ്ക് ഒന്നാം സ്ഥാനത്തെത്തിയത്. എലോൺ മസ്കിന് ട്വിറ്ററിൽ 133.1 ദശലക്ഷം ഫോളോവേഴ്സുണ്ട്. 133 ദശലക്ഷം ഫോളോവേഴ്സുള്ള ബരാക് ഒബാമയുടെ പേരിലായിരുന്നു ഈ റെക്കോർഡ്.
ലോകത്തിലെ രണ്ടാമത്തെ ധനികനായ എലോൺ മസ്ക് 2022 ഒക്ടോബർ 27നാണ് 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങിയത്. 110 മില്യൺ ഫോളോവേഴ്സാണ് അന്ന് അദ്ദേഹത്തിന് ട്വിറ്ററിൽ ഉണ്ടായിരുന്നത്. അതിനുശേഷം ട്വിറ്ററിൽ 23 ദശലക്ഷത്തിലധികം പുതിയ ഫോളോവേഴ്സാണ് അദ്ദേഹത്തെ പിന്തുടരുന്നത്. അതായത് പ്രതിദിനം ശരാശരി 100,000 പുതിയ ഫോളോവേഴ്സിനെ അദ്ദേഹം നേടി.
പ്രതിമാസം 450 ദശലക്ഷം സജീവ ഉപയോക്താക്കളാണ് ട്വിറ്ററിനുള്ളത്. ഇങ്ങനെ നോക്കുകയാണെങ്കിൽ, 30% ഉപയോക്താക്കൾ മസ്ക്കിനെ പിന്തുടരുന്നു.