മനാമ: 2020 ജൂലൈ 17 ന് നടത്തിയ 7684 കോവിഡ് -19 പരിശോധനകളിൽ 389 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 222 പ്രവാസി തൊഴിലാളികൾ ഉൾപ്പെടുന്നു. 162 പേർക്ക് രോഗം സമ്പർക്കത്തിലൂടെയാണ് പിടിപെട്ടത്. 5 എണ്ണം യാത്രയുമായി ബന്ധപ്പെട്ടവയാണ്.
പുതുതായി രോഗം ഭേദമായവർ 379 പേരാണ്. ഇതോടെ മൊത്തം രോഗം ഭേദമായവർ 31,188 ആയി വർദ്ധിച്ചു. രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളവർ 4,161 പേരാണ്. ഇവരിൽ 4,114 പേരുടെ നില തൃപ്തികരമായാണ്. 47 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നു. 82 കേസുകളാണ് പുതുതായി ചികിത്സയ്ക്ക് എടുത്തിട്ടുള്ളത്.
ബഹറിനിൽ ആകെ മരണ നിരക്ക് 124 ആണ്. നിലവിൽ രാജ്യത്ത് 7,10,686 പേർ കോവിഡ് പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.