ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസിന്റെ ബാനറിൽ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അടി’ വിഷു റിലീസായി ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് അടിയുടെ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങളുടെ സംവിധായകനായ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം.
ഇഷ്കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടി തീയേറ്ററുകളിൽ ഒരു ഫാമിലി എന്റർടെയ്നറായിരിക്കുമെന്ന് ഉറപ്പാണ്.