കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ച സംഭവത്തിൽ ഹർഷിന വീണ്ടും സമരത്തിനൊരുങ്ങുന്നു. ആരോഗ്യമന്ത്രി നേരിട്ട് നൽകിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങുന്നതെന്നും ഹർഷിന പറഞ്ഞു.
കോഴിക്കോട് മെഡി. കോളേജ് ആശുപത്രിക്ക് മുന്നിൽ ഫെബ്രുവരി അവസാനവാരം ഹർഷിന സമരം തുടങ്ങിയപ്പോൾ ആരോഗ്യമന്ത്രി പറഞ്ഞത് രണ്ടാഴ്ചക്കകം പ്രശ്ന പരിഹാരം കാണുമെന്നായിരുന്നു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം വിശദമായ പരിശോധനയ്ക്ക് ശേഷം ഉടൻ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ട് വിളിച്ചപ്പോഴും പ്രതികരണമുണ്ടായില്ലെന്നും ഹർഷിന പറഞ്ഞു.