മനാമ: പ്രിയ സുഹൃത്ത് സാം അടൂരിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് ശ്രവിച്ചതെന്നും
ബഹ്റൈൻ പ്രവാസി സമൂഹത്തിൽ അമാർത്ഥതയുടേയും നേരിന്റെ ആൾരൂപവുമായിരുന്നു സാം എന്നും സോവിച്ചൻ ചേന്നാട്ടുശ്ശേരി അനുസ്മരിച്ചു.
ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാൽ ദൈവത്തിന്റെ വിധിക്ക് കീഴ്പ്പെട്ടു നമ്മിൽ നിന്നും വേർപെട്ടു പോയി. വ്യക്തിപരമായി പറഞ്ഞാൽ തനിക്ക് ഏറ്റവു നഷ്ട്ടം ആണ് സാംന്റെ വേർപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാംന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന് ക്ഷമയും സഹനവും പ്രദാനം ചെയ്യട്ടെയെന്ന് സർവേശ്വരനോട് പ്രാർഥിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.