കോഴിക്കോട്: ജനങ്ങളെ ദ്രോഹിക്കുന്ന ആനകളെ പിടിക്കരുതെന്ന് പറയുന്നത് അപ്രായോഗികമാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. മയക്കുവെടി വെക്കാതെ ആനയെ പിടിക്കാൻ കഴിയില്ല. മയക്കുവെടി വയ്ക്കേണ്ട സാഹചര്യം കേരളത്തിലുണ്ട്. മൃഗസ്നേഹികൾ കോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്നും അത് അവരുടെ അവകാശമാണെന്നും മന്ത്രി പറഞ്ഞു.
എന്നിരുന്നാലും, തീവ്ര നിലപാടാണ് മൃഗസ്നേഹികളുടേത്. ഒരു ചർച്ചയിലൂടെ ഇത് മാറ്റാൻ കഴിയില്ല. കോടതി ഉത്തരവ് അനുസരിച്ച് സർക്കാർ പ്രവർത്തിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പൻ ദൗത്യമേഖലയ്ക്ക് അരികെയാണെന്ന് മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയ പറഞ്ഞു. കുങ്കി ആനകളെ വച്ച് പെരിയ കനാലിലേക്ക് മടങ്ങുന്നതിൽ നിന്ന് ആനയെ തടയും. കോടതിയുടെ അനുമതി ലഭിച്ചാലേ മയക്കുവെടി വയ്ക്കൂവെന്നും അദ്ദേഹം പറഞ്ഞു.