തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം പരിഷ്കരിച്ച് കേന്ദ്ര സർക്കാർ. കേരളത്തിൽ 22 രൂപയാണ് വർധിപ്പിച്ചത്. തൊഴിലുറപ്പ് വേതനം വർധിപ്പിച്ച നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.
വേതനം 333 രൂപയായി ഉയർത്തിയത് മോദി സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവാണ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സി.പി.എമ്മും കോൺഗ്രസും നടത്തുന്ന നുണപ്രചാരണങ്ങളുടെ ചങ്ങലകൾ തകർക്കാനാണ് കേന്ദ്ര നീക്കം. കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ദരിദ്രർക്കൊപ്പമാണെന്ന് ഇത് ഒരിക്കൽ കൂടി തെളിയിക്കുന്നു. സംസ്ഥാന സർക്കാരും കേന്ദ്രത്തെ അനുകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.