മനാമ: സാം അടൂരിൻറെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം, 2006 ൽ ഞങ്ങൾ രൂപം കൊടുത്ത നാഷണൽ കൾച്ചറൽ കോൺഗ്രസ് (NCC)എന്ന സംഘടനയുടെ രൂപീകരണവുമായിട്ടാണ് പരിചയപ്പെടുന്നത്. അന്ന് അതിൻറെ വർക്കിംഗ് പ്രസിഡണ്ട് ആയിട്ടായിരുന്നു സാം അടൂരിൻറെ ബഹ്റൈനിലെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ തുടക്കം. അന്ന് അതുമായി ബന്ധപ്പെട്ടു ഒട്ടനവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് അദ്ദേഹവുമായി ഒന്നിച്ചു പ്രവർത്തിക്കുകയും അതിനു ശേഷം സബർമതി എന്നൊരു ആശയം അദ്ദേഹം തന്നെയാണ് പൊതുസമൂഹത്തിൽ കൊണ്ടുവരുന്നത്. അതുമായി അദ്ദേഹം ഒരു ഒറ്റയാൻ ആയിട്ടാണ് അതിന്റെ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. ഒരുപാട് പ്രവർത്തനങ്ങൾ അർഹതപ്പെട്ട ജീവകാരുണ്യ മേഖലയിലുള്ള സഹജീവികൾക്ക് അത്താണിയാവാൻ അദ്ദേഹം അവിടിരുന്നാണ് സജീവമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മുന്നിട്ടിറങ്ങി വലിയൊരു നിലയിൽ ആ സംഘടനയെ എത്തിക്കുവാൻ അദ്ദേഹത്തിന്റെ കീഴിൽ കഴിഞ്ഞു എന്നുള്ളത് യാഥാർഥ്യമാണ്. അതുമായി ഈ കോവിഡ് മഹാമാരിയിൽ പ്രവർത്തിക്കുന്ന സമയത്തുതന്നെയാണ് അദ്ദേഹത്തിന് രോഗം ബാധിക്കുന്നതും അതുമായി ബന്ധപ്പെട്ടു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. അദ്ദേഹത്തിന് രോഗം കൂടിയ അവസ്ഥയിൽ ആണെന്ന് അറിഞ്ഞെങ്കിലും ബഹ്റൈനിലെ പൊതു സമൂഹം അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥന രംഗത്ത് സജീവമായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം സാധാരണ നിലയിലേക്ക് വരുന്നു എന്നുള്ള ഒരു ശുഭസൂചന കിട്ടുകയും തിരിച്ച് അദ്ദേഹത്തിന് സാമൂഹിക സേവന രംഗത്ത് തുടരാൻ കഴിയുമെന്ന ഒരു ഘട്ടത്തിൽ വരെ എത്തുമെന്നുള്ള വലിയ ആശ്വാസകരമായ വാക്കുകളൊക്കെ കേട്ടു. ആകസ്മികമായിട്ടാണ് ഇന്ന് കാലത്ത് അദ്ദേഹത്തിൻറെ മരണം റിപ്പോർട്ട് ചെയ്തത്. ഇന്നലെ സ്റ്റാർവിഷൻ ന്യൂസിലും അദ്ദേഹത്തിൻറെ അവസ്ഥ ഗുരുതരമെന്ന് ഉണ്ടായിരുന്നു. അത് രോഗത്തിന്റെ ഭാഗമായിരിക്കുമെന്നും വിചാരിച്ചു. അദ്ദേഹത്തിന്റെ വേർപ്പാട് ഒരു തീരാനഷ്ടമാണ് ബഹ്റൈനിലെ പ്രത്യേകിച്ച് മലയാളി സമൂഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഈ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബത്തിനോടും സുഹൃത്തുക്കളോടുമുള്ള വലിയ ദുഃഖത്തിലും വേദനയിലും സുഹൃത്ത് എന്ന നിലയിലുള്ള എന്റെ അനുശോചനം രേഖപ്പെടുത്തുന്നു.
Trending
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
- നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
- ജി.ഐ.ജി. ഗള്‍ഫ് ബഹ്റൈനും അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയും ചേര്‍ന്ന് ‘ആരോഗ്യ വാര നടത്തം’ സംഘടിപ്പിച്ചു
- മഴ മുന്നറിയിപ്പ്: രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച്