ദോഹ: ചൊവ്വാഴ്ച വൈകുന്നേരം റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ ഇസ്ലാമിക മതകാര്യ വിഭാഗമായ ഔഖാഫിന്റെ ചന്ദ്രമാസപ്പിറവി നിരീക്ഷണ സമിതിയുടെ നിർദേശം. ഹിജ്റ മാസമായ ശഅ്ബാൻ 29, മാർച്ച് 21 ചൊവ്വാഴ്ചയാണ്. ഈ ദിവസം അമാവാസി ദൃശ്യമായാൽ ബുധനാഴ്ച റമദാൻ 1 ആയിരിക്കും.
മാസപ്പിറവി കണ്ടാൽ അൽ ദഫ്നയിലെ ഔഖാഫ് ഓഫീസിൽ അറിയിക്കണമെന്നാണ് അധികൃതരുടെ നിർദേശം. മഗ്രിബ് നമസ്കാരത്തിന് ശേഷം ചേരുന്ന കമ്മിറ്റി യോഗത്തിൽ മാസപ്പിറവി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.