ഷാർജ: റമദാൻ മാസത്തിൽ ബാധകമായ പെയ്ഡ് പാർക്കിംഗ് സമയം പ്രഖ്യാപിച്ച് ഷാർജ മുനിസിപ്പാലിറ്റി. ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ അർദ്ധരാത്രി വരെയാണ് പെയ്ഡ് പാർക്കിംഗ്. വെള്ളിയാഴ്ചകളിൽ പാർക്കിങ് സൗജന്യമാണ്.
നീല സൈൻബോർഡുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ ഇത് ബാധകമല്ല. അത്തരം മേഖലകളിൽ എല്ലാ ദിവസവും പണം നൽകണം.