റിയാദ്: റംസാൻ പ്രമാണിച്ച് സൽമാൻ രാജാവിൻ്റെ ഉപഹാരമായി 10 ലക്ഷത്തിലധികം ഖുർആൻ പ്രതികൾ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. മദീനയിലെ കിംഗ് ഫഹദ് ഖുർ ആൻ അച്ചടി സമുച്ചയത്തിലാണ് ഇവ അച്ചടിച്ചത്. 76 ഭാഷകളിലുള്ള ഖുർആൻ വിവർത്തനം 22 രാജ്യങ്ങളിലേക്ക് അയയ്ക്കും.
എല്ലാ വർഷവും റമദാനിൽ സൽമാൻ രാജാവ് ഉപഹാരമായി ഖുർആൻ പകർപ്പുകൾ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത് പതിവാണ്. ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന ഓരോ തീർഥാടകനും ഖുർആൻ വിതരണം ചെയ്യാറുണ്ട്. ഓരോ വർഷവും ദശലക്ഷക്കണക്കിന് ഖുർ ആൻ കോപ്പികളാണ് സൗദി വിതരണം ചെയ്യുന്നത്.