മനാമ: റമദാൻ മാസത്തിൽ ബഹ്റൈനിൽ സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ എന്നിവയുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാവിലെ 8 മണി മുതൽ ഓഫീസുകൾ പ്രവർത്തനം ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിക്ക് അവസാനിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
റംസാൻ നോമ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിവിധ ഗൾഫ് രാജ്യങ്ങൾ പതിവുപോലെ പ്രവൃത്തി സമയം പുനഃക്രമീകരിച്ച് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ ജീവനക്കാരുടെ മൊത്തം ജോലി സമയം അഞ്ച് മണിക്കൂറിൽ കൂടാൻ പാടില്ലെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകിട്ട് 3 വരെയായിരിക്കും.