കൊച്ചി: കൊച്ചി കോർപറേഷൻ ഉപരോധത്തിൽ 4 പേർക്കെതിരെ വധശ്രമത്തിന് കേസ്. കോർപ്പറേഷൻ സീനിയർ ക്ലാർക്ക് ഒ.വി. ജയരാജ് ഉൾപ്പെടെ 4 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നഗരസഭാ സെക്രട്ടറി ബാബു അബ്ദുൾ ഖാദറിന്റെ പരാതിയിലാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് ഭാരവാഹി ജെറി ജെസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബ്രഹ്മപുരം വിഷയത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും നഗരസഭാ കൗൺസിൽ യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരെ പൊലീസ് മർദിച്ചതിലും പ്രതിഷേധിച്ചാണ് കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചത്. ഉപരോധത്തിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സുഭാഷ് പാർക്കിന് സമീപം കോർപ്പറേഷൻ സെക്രട്ടറി ഉൾപ്പെടെ 4 ജീവനക്കാരെയാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്. ഉച്ചയ്ക്ക് കോർപ്പറേഷൻ ഓഫീസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മർദ്ദനമേറ്റത്.