വേനൽ ചൂടിനെ ചെറുത്ത് ശരീരം തണുപ്പിക്കാനും, രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ശർക്കര അത്യുത്തമമെന്ന് ആരോഗ്യവിദഗ്ധർ.
വേനൽക്കാലങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ചുമ, ജലദോഷം, പനി എന്നിവയെ ചെറുക്കാൻ ശർക്കരക്ക് കഴിവുണ്ട്. പഞ്ചസാരയുടെ അമിത ഉപയോഗം ചൂട് കൂടുതലുള്ള സമയങ്ങളിൽ അമിതദാഹം തോന്നുന്നതിന് കാരണമാകുമെന്നതിനാൽ ശർക്കര ഉപയോഗിക്കുന്നതാണ് അഭികാമ്യം. പുറത്തു പോകുമ്പോൾ ചെറിയ കഷ്ണം ശർക്കര കയ്യിൽ കരുതുന്നതും നല്ലതാണ്. കനത്ത ചൂട് മൂലമുള്ള
ക്ഷീണം അകറ്റി ഊർജ്ജം വീണ്ടെടുക്കാൻ ശർക്കരയിലെ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ സഹായിക്കും.
വേനൽകാലത്ത് പലരെയും അലട്ടുന്ന ദഹനപ്രശ്നങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ് ശർക്കര. വയറിലെ ദഹനരസങ്ങളെ ഉത്തേജിപ്പിച്ച് അസിഡിറ്റി പോലുള്ള ബുദ്ധിമുട്ടുകൾ ശർക്കര ഇല്ലാതാക്കും. പ്രകൃതിദത്ത ഡൈയൂററ്റിക് കൂടിയായ ശർക്കര കഴിക്കുന്നതിലൂടെ മധുരത്തോടുള്ള അമിത താല്പര്യവും നിയന്ത്രിക്കപ്പെടുന്നു.