റോം: പരിശീലന പറക്കലിനിടെ ആകാശത്ത് വെച്ച് ഇറ്റാലിയൻ വ്യോമസേനയുടെ രണ്ട് ചെറിയ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാർ മരിച്ചു. വടക്കുപടിഞ്ഞാറൻ റോമിൽ ചൊവ്വാഴ്ചയാണ് സംഭവം. യു-208 പരിശീലന വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
ഒരു വിമാനം വയലിലും മറ്റേത് ജനവാസ മേഖലയിലുമാണ് തകർന്ന് വീണത്. ഒരു എഞ്ചിൻ മാത്രമുള്ള ഭാരം കുറഞ്ഞ ചെറുവിമാനമാണ് യു-208. പൈലറ്റ് ഉൾപ്പെടെ അഞ്ച് പേരെ വരെ വഹിക്കാൻ വിമാനത്തിന് കഴിയും. മണിക്കൂറിൽ 285 കിലോമീറ്ററാണ് പരമാവധി വേഗത.