റിയാദ്: സമ്പൂർണ സ്വദേശിവൽക്കരണം പ്രഖ്യാപിച്ച തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താൻ സൗദി അറേബ്യ. സൗദിവൽക്കരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നജ്റാനില്‍ മിന്നൽ പരിശോധന നടത്തി. നിരവധി പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം.
നജ്റാനിലെയും ശറൂറയിലെയും 64 ഓളം കടകളിലാണ് റെയ്ഡ് നടത്തിയത്. ഓരോ സ്ഥാപനത്തിലും ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും സ്ത്രീപുരുഷൻമാരുടെ കണക്കുകൾ പരിശോധനയിൽ രേഖപ്പെടുത്തി. സ്വദേശിവൽക്കരണം ബാധകമായ ചില തസ്തികകളിൽ സ്വദേശികളെ നിയമിക്കാതെ ഒഴിവാക്കിയതായും പരിശോധനയിൽ കണ്ടെത്തി. ഈ തസ്തികകളിൽ തദ്ദേശീയരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.