മനാമ: 2020 ജൂലൈ 10 ന് നടത്തിയ 8,801 കോവിഡ് -19 പരിശോധനകളിൽ 511 പുതിയ കേസുകൾ കണ്ടെത്തി. ഇതിൽ 251പേർ പ്രവാസി തൊഴിലാളികളാണ്. 255 കേസുകൾ സമ്പർക്കത്തിലൂടെയും 5 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ്.
ബഹ്റൈനിൽ പുതുതായി 693 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ മൊത്തവും രോഗമുക്തി 27,213 ആയി വർദ്ധിച്ചു. മൊത്തം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 84 ശതമാനം പേരും രോഗമുക്തരായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി മൊത്തം 4,722 പേർ ചികിത്സയിലുണ്ട്. ഇവരിൽ 4,669 പേരുടെ നില തൃപ്തികരമാണ്. നിലവിൽ 53 പേർ ഗുരുതരാവസ്ഥയിലാണ്.
രാജ്യത്തെ ആകെ മരണം 104 ആണ്. നിലവിൽ 6,49,020 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.