മദീന: ഹജ്ജ്, ഉംറ തീർത്ഥാടകരുടെയും സന്ദർശകരുടെയും എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്ത് മക്കയിലെയും മദീനയിലെയും ആരോഗ്യ മേഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ്.
ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകരുമായി മന്ത്രാലയം തുടർന്നും പ്രവർത്തിക്കുമെന്ന് മദീന നഗരത്തിലെ വ്യവസായികളുമായും ആരോഗ്യ മേഖലയിലെ ഓപ്പറേറ്റർമാരുമായും നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. റമദാനിൽ മക്കയിലും മദീനയിലും തീർത്ഥാടകർക്ക് നൽകുന്ന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം അവലോകനം ചെയ്യുന്നതിന്റെ ഭാഗമായാണ് അൽ ഖത്തീബ് എത്തിയത്.
ആരോഗ്യ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനും സ്വകാര്യമേഖലയെ ശാക്തീകരിക്കുന്നതിനുമാണ് മന്ത്രാലയം മുൻഗണന നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.